ചെന്നൈ: കനത്ത മഴയെ തുടര്‍ന്ന് തമിഴ്നാട് വെള്ളത്തിനടിയിലാണ്. വെള്ളപ്പൊക്കം മൂലം ജനം പൊറുതി മുട്ടി കഴിയുകയാണ്. സുരക്ഷിത ഇടങ്ങളിലേയ്ക്ക് മാറുമ്പോഴും തങ്ങളുടെ ചെറുസമ്പാദ്യങ്ങളും മറ്റും തകര്‍ന്നടിയുന്ന വേദനയിലാണ് ഇവിടുത്തെ ജനങ്ങള്‍.
ഈ വേളയില്‍ ചിദംബരം ലോക്സഭാ മണ്ഡലത്തില്‍ നിന്നും വിജയിച്ച എം.പി തോല് തിരുമാവളവന് ഇപ്പോള്‍ വിവാദത്തിലകപ്പെട്ടിരിക്കുന്നത്. വിടുതലൈ ചിരുതൈഗള്‍ കച്ചി നേതാവാണ് തിരുമാവളവന്. വെള്ളം കയറിയ വീട്ടില്‍ നിന്നും എംപി സുഖമായി കാറില്‍ കയറാന്‍ അനുയായികളുടെ സഹായത്തോടെ കസേരകളില്‍ കയറി പോവുകയായിരുന്നു.
மழை தண்ணி இருந்தா போட்லதான் போகக்கூடாது. நாலு அடிமைகளை வச்சிட்டு இப்படி போலாம். pic.twitter.com/11niV7Rx30
— Munima (@MunimaOffl) November 29, 2021
ചെന്നൈ നഗരത്തിലെ തന്റെ വീട്ടില്‍ നിന്നും ലോക്സഭയിലെ ശൈത്യകാല സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഡല്‍ഹി യാത്രയ്ക്ക് പുറപ്പെടുമ്പോഴാണ് എംപിയുടെ അതിബുദ്ധി. എം.പിയുടെ ‘അഭ്യാസ’ത്തില്‍ സമൂഹമാദ്ധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. ജനങ്ങള്‍ വെളളപ്പൊക്കത്തില്‍ വലയുമ്പോള്‍ എംപി കസേരകളി നടത്തുകയാണെന്ന് ഒരു പക്ഷം വാദിക്കുന്നു.