ചിക്കമംഗളൂരു: ക്ഷേത്രത്തിലേക്ക് പതിനായിരം രൂപ സംഭാവന നല്കി ഭിക്ഷാടക. കര്‍ണാടകയിലാണ് സംഭവം. ജീവനക്കാര്‍ ക്ഷേത്രത്തിനകത്തേക്ക് പ്രവേശിക്കാന്‍ ആദ്യം ഇവരെ സമ്മതിച്ചില്ലെങ്കിലും സംഭാവന നല്‍കുമെന്ന കാര്യം അറിയിച്ചതോടെ പ്രവേശനാനുമതി നല്‍കുകയായിരുന്നു.
കെമ്പാമ്മ എന്ന സ്ത്രീയാണ് കഡൂര്‍ ടൗണില്‍ നിര്‍മാണത്തിലിരിക്കുന്ന ആഞ്ജനേയ ക്ഷേത്രത്തിന് പതിനായിരം രൂപ സംഭാവന കൈമാറിയത്. വെള്ളിയാഴ്ച രാവിലെയാണ് കെമ്പാമ്മ ക്ഷേത്രത്തിലെത്തിയത്. ക്ഷേത്രം അധികാരികളെ കാണണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു.
എന്നാല്‍ ഇവിടെയുള്ള ജീവനക്കാര്‍ ക്ഷേത്രത്തിനകത്തേക്ക് പ്രവേശിക്കാന്‍ ആദ്യം അനുമതി നല്‍കിയില്ല. കാണണമെന്ന് ആവര്‍ത്തിച്ചതോടെ പ്രവേശനാനുമതി നല്കി. തുടര്‍ന്നാണ് കെമ്പാമ്മ ക്ഷേത്രം നിര്‍മാണ ഫണ്ടിലേക്ക് പതിനായിരം രൂപ സംഭാവന നല്‍കുമെന്ന് ജീവനക്കാരെ അറിയിച്ചത്.
അഞ്ഞൂറിന്റെ ഇരുപത് നോട്ടുകള്‍ ക്ഷേത്രം പൂജാരി ദത്തു വാസുദേവിന് കൈമാറി. വര്‍ഷങ്ങളായി സൂക്ഷിച്ചുവെച്ച പണമാണ് കെമ്പാമ്മ കൈമാറിയത്. ക്ഷേത്രത്തിന്റെ ഗോപുര നിര്‍മാണത്തിനായി തുക ചെലവഴിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. നേരത്തേയും ഇവര്‍ ക്ഷേത്രത്തിലേക്ക് പണം സംഭാവന ചെയ്തിരുന്നു.
അതേസമയം, കെമ്പാമ്മയുടെ സംഭാവന വിലമതിക്കാനാവാത്തതാണെന്ന് ക്ഷേത്രം ജീവനക്കാര്‍ പ്രതികരിച്ചു. കഡൂര്‍ സായ്ബാബ ക്ഷേത്രത്തിന് സമീപം ഭിക്ഷാടനം നടത്തിയാണ് കെമ്പാമ്മ കഴിയുന്നത്.