ചണ്ഡീഗഡ്: മകളുടെ വിവാഹ ചടങ്ങിലേയ്ക്ക് ബിജെപി ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകര്‍ക്ക് പ്രവേശനമില്ലെന്ന് അറിയിച്ച് കര്ഷകന് അടിച്ച വിവാഹക്ഷണക്കത്ത് ആണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. ഹരിയാന സ്വദേശിയായ കര്‍ഷക നേതാവാണ് വ്യത്യസ്തമായ ക്ഷണക്കത്ത് തയ്യാറാക്കിയത്.
വിശ്വവീര് ജാട്ട് മഹാസഭ ദേശീയ പ്രസിഡന്റും ജയ് ജവാന് ജയ് കിസാന്‍ മസ്ദൂര്‍ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനുമായ രാജേഷ് ധങ്കാര്‍ ആണ് കാര്‍ഷിക നിയമങ്ങളോട് വ്യത്യസ്തമായ രീതിയില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചത്. ഈ വര്‍ഷം ഡിസംബര്‍ ഒന്നാം തീയതി നടക്കുന്ന മകളുടെ വിവാഹ ചടങ്ങില്‍ ബിജെപി, ആര്‍എസ്എസ്, ജെജെപി പ്രവര്‍ത്തകര്‍ പങ്കെടുക്കരുത് എന്നാണ് കത്ത് പറയുന്നത്.
ഹരിയാനയിലെ ബിജെപിയുടെ സഖ്യകക്ഷിയാണ് ജെജെപി. അടുത്തിടെയാണ് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രഖ്യാപനം നടത്തിയത്. ഇത് ഔദ്യോഗികമായി നടപ്പിലാക്കാനുള്ള ബില്ല് വരുന്ന ശൈത്യകാല പാര്‍ലമെന്റ് സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്.