വിവാഹവും പരീക്ഷയും ഒരേ ദിവസം തന്നെ എത്തിയപ്പോള്‍ വിദ്യാഭ്യാസത്തില്‍ വിട്ടുവീഴ്ച വരുത്താതെ മാതൃകയായിരിക്കുകയാണ് ശിവാംഗി ഭഗ്ദാരിയ. വിവാഹ വേഷത്തില്‍ പരീക്ഷ എഴുതാനെത്തിയ ശിവാംഗിയുടെ വീഡിയോ ഇതിനോടകം സൈബറിടത്ത് നിറഞ്ഞു കഴിഞ്ഞു. ചുവപ്പ് നിറത്തിലുള്ള ലെഹംഗയും ആഭരണങ്ങളുമൊക്കെ ഇട്ടാണ് ശിവാംഗി പരീക്ഷ എഴുതാനെത്തിയത്.
ശാന്തി നികേതന്‍ കോളേജ് വിദ്യാര്‍ഥിനിയാണ് ശിവാംഗി. അഞ്ചാം സെമസ്റ്റര്‍ പരീക്ഷയും വിവാഹവുമാണ് ഒരുമിച്ച് എത്തിയത്. പരീക്ഷാതീയതി പുറത്തു വരും മുമ്പായിരുന്നു ശിവാംഗിയുടെ വിവാഹം നിശ്ചയിച്ചത്. അപ്രതീക്ഷിതമായാണ് വിവാഹം നിശ്ചയിച്ച ദിനം തന്നെ പരീക്ഷയും വന്നത്. അങ്ങനെയാണ് പരീക്ഷ പ്രധാനമാണെന്നും അതില്‍ വിട്ടുവീഴ്ച ചെയ്യരുതെന്നും ശിവാംഗിയും കുടുംബവും തീരുമാനിച്ചത്. ശേഷം വിവാഹവേഷത്തില്‍ പരീക്ഷാ ഹാളിലെത്തി പരീക്ഷയും തീര്‍ത്ത് വിവാഹവേദിയിലേക്ക് എത്തുകയായിരുന്നു.