ന്യൂഡല്‍ഹി: ശതകോടീശ്വരന്മാരിലൊരാളായ മുകേഷ് അംബാനിയുടെ സ്വത്തുകള്‍ ഭാഗംവയ്ക്കുന്നു.സ്വത്തുക്കള്‍ വീതംവയ്ക്കുന്നതില്‍ പ്രമുഖ ബ്രാന്‍ഡായ വാള്‍മാര്‍ട്ട് ഇന്‍കോര്‍പറേറ്റിന്റെ ഉടമസ്ഥരായ വാള്‍ട്ടണ്‍ കുടുംബത്തിന്റെ അതേ മാതൃകയില്‍ സ്വത്ത് വീതംവെപ്പ് നടത്തുകയെന്നാണ് അംബാനിയുമായി അടുത്തവൃത്തങ്ങള്‍ നല്കുന്ന സൂചന.
മുകേഷ് അംബാനിയുടെ സ്വത്തുക്കള്‍ ഭാഗംവെക്കാനുള്ള നടപടികള്‍ ആരംഭിച്ചെന്ന് റിപ്പോര്‍ട്ടുകള്‍. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ഉള്‍പ്പെടെയുളള കുടുംബ സ്വത്തുക്കളടക്കം ഒരു ട്രസ്റ്റ് ഘടനയിലേക്ക് മാറ്റാനാണ് അംബാനി പരിഗണിക്കുന്നത്.
അതേസമയം ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. റിലയന്‍സിന്റെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ മുകേഷ് അംബാനി സ്ഥാനം രാജിവെക്കുമെന്ന സൂചനകളൊന്നും വന്നിട്ടില്ല. എന്നാല്‍ കമ്പനിയുടെ കാര്യത്തില്‍ മക്കളായ ആകാശ്, ഇഷ, ആനന്ദ് എന്നിവര്‍ ഇടപെട്ടു തുടങ്ങിയിട്ടുണ്ട്. ഇവര്‍ റിലയന്‍സിന്റെ പ്രധാന റോളുകള്‍ വഹിക്കുമെന്ന് ജൂണില്‍ ഓഹരി ഉടമകളെ അഭിസംബോധന ചെയ്തപ്പോള്‍ അംബാനി സൂചന നല്‍കിയിരുന്നു.