ചെന്നൈ: തമിഴ്നാട്ടിലെ സേലത്ത് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം. പൊട്ടിത്തെറിയില്‍ മൂന്ന് വീടുകള്‍ തകര്‍ന്നു. അപകടത്തില്‍ ഒരാള്‍ മരിച്ചു. അഞ്ച് പേരെ രക്ഷപ്പെടുത്തി. മൂന്നു പേര് കുടുങ്ങി കിടക്കുന്നതായാണ് വിവരം. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
ചൊവ്വാഴ്ച രാവിലെ ഏഴോടെയാണ് അപകടമുണ്ടായത്. വീട്ടില്‍ ഭക്ഷണം ഉണ്ടാക്കിക്കൊണ്ടിരിക്കെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. സേലത്തെ കരിങ്കല്‍ പെട്ടിയിലെ തെരുവിലാണ് സംഭവം. അപകടം ഉണ്ടായ വീടും തൊട്ടടുത്തുള്ള രണ്ടു വീടും തകര്‍ന്ന് നിലപൊത്തി.
രക്ഷപ്പെടുത്തിയ അഞ്ചുപേരെ സേലത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുടുങ്ങിക്കിടക്കുന്നവരില്‍ ഒരു കുട്ടിയും ഉണ്ട് എന്നാണ് വിവരം.