തന്റെ ഭാര്യയ്ക്ക് വേണ്ടി ‘താജ്മഹല്‍ 2.0’ നിര്‍മിച്ച് നല്കിയ ഒരു ഭര്‍ത്താവിന്റെ വാര്‍ത്തയാണ് ഇന്ന് മാധ്യമങ്ങളില്‍ നിറയുന്നത്. മധ്യപ്രദേശിലാണ് പുതിയ താജ്മഹല്‍ ഉയര്‍ന്നത്. ബുര്‍ഹാന്‍പൂരിലെ ആനന്ദ് ചോക്ലയാണ് താജ്മഹല്‍ മാതൃകയില്‍ ഭാര്യക്കായി വീടൊരുക്കിയത്.
വീട് പണിയാന്‍ മൂന്നുവര്‍ഷമെടുത്തു. ബംഗാളിലെയും ഇന്‍ഡോറിലെയും ശില്പികളെ വരുത്തിയാണ് പണി പൂര്‍ത്തിയാക്കിയത്. 29 അടി ഉയരമാണ് വീടിന്. വലിയ ഹാള്‍, താഴത്തെ നിലയില്‍ രണ്ട് കിടപ്പുമുറി, മുകളില്‍ രണ്ട് കിടപ്പുമുറി, വായനശാല, പ്രാര്‍ഥനാ മുറി എന്നിവയും വീട്ടിലുണ്ട്.
വീടിന്റെ അകം മനോഹരമാക്കാന്‍ രാജസ്ഥാനില്‍ നിന്നും മുംബൈയില്‍ നിന്നും കലാകാരന്മാരെ വരുത്തിയിരുന്നു. യഥാര്‍ഥ താജ്മഹലിനെ കുറിച്ച് നന്നായി പഠിച്ച ശേഷമാണ് ഇത്തരമൊന്ന് പണിയാന്‍ തീരുമാനിച്ചതെന്ന് വീട്ടുടമ പറയുന്നു.
നാല് കിടപ്പുമുറികള്‍ അടങ്ങിയ വീട് പണിയാന്‍ മൂന്നുവര്‍ഷമെടുത്തു. ബംഗാളിലെയും ഇന്‍ഡോറിലെയും ശില്പികളെ വരുത്തിയാണ് പണി പൂര്‍ത്തിയാക്കിയത്. യഥാര്‍ഥ താജ്മഹലിനെ കുറിച്ച് നന്നായി പഠിച്ച ശേഷമാണ് ഇത്തരമൊന്ന് പണിയാന്‍ തീരുമാനിച്ചതെന്ന് വീട്ടുടമ പറയുന്നു.