മുംബൈ; കേരളത്തിലെ രക്ഷാപ്രവര്‍ത്തകരെ കാണുമ്പോള്‍ ബഹുമാനവും ആരാധനയുമാണെന്ന് സച്ചിന് ടെന്‍ഡുല്‍ക്കര്‍. നിങ്ങളുടെ സമര്‍പ്പണവും കരുണയും ഞങ്ങള്‍ക്കെല്ലാം പ്രചോദനമാണെന്നും അദ്ദേഹം വ്യക്തമാക്കി.
കാലടി ചൊവ്വരയില്‍ പള്ളയില്‍ അകപ്പെട്ട ഗര്‍ഭിണിയെ ഇന്ത്യന്‍ എയര്‍ഫോഴ്സ് രക്ഷിക്കുന്ന വീഡിയോ ഉള്‍പ്പെടെയാണ് സച്ചിന് പോസ്റ്റ് പങ്കുവച്ചത്. നേരത്തെ കേരളത്തിനൊപ്പം എല്ലാവരും നില്‍ക്കണമെന്ന് സച്ചിന് ട്വിറ്ററിലൂടെ ആവശ്യപ്പെട്ടിരുന്നു. പ്രാര്‍ത്ഥനകളല്ല ഈ നിമിഷം വേണ്ടത്. കഴിയുന്നത്ര സഹായം ചെയ്യുക എന്നതാണ്. ചെറുതും വലുതുമായ സംഭവനകള്‍ കേരളത്തിന്റെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്നും സച്ചിന് അഭ്യര്‍ത്ഥിച്ചു.