മഥുര: പാളത്തിലൂടെ നടക്കവെ പബ്ജി കളിച്ച് നടക്കവെ വിദ്യാര്‍ത്ഥികള്‍ ട്രെയിന്‍ തട്ടി മരിച്ചു. ഉത്തര്‍പ്രദേശിലെ മഥുരയിലാണ് സംഭവം. ഞായറാഴ്ച ലക്ഷ്മിനഗര്‍ പ്രദേശത്താണ് ദാരുണ സംഭവം. 18 വയസുകാരനായ കപില്‍ 16 വയസുകാരനായ രാഹുല്‍ എന്നിവരാണ് മരിച്ചത്. രണ്ട് പേരും പത്താം ക്ലാസ് വിദ്യാര്‍ത്ഥികളാണ്.
രാവിലെ നടക്കാനിറങ്ങിയ രണ്ട് പേരും പിന്നീട് ഗെയിം കളിച്ച് കൊണ്ട് പാളത്തിലൂടെ നടന്നതിനാല്‍ ട്രെയിന്‍ വന്നത് ശ്രദ്ധിക്കാതെ അപകടത്തില്‍ പെട്ടതാകാമെന്നാണ് നിഗമനം. അപകടം നടന്ന സ്ഥലത്ത് നിന്നും രണ്ട് പേരുടേയും മൊബൈല്‍ ഫോണുകള്‍ കണ്ട് കിട്ടിയിട്ടുണ്ട്. ഇതില്‍ ഒന്ന് കേട് വന്നിരുന്നെങ്കിലും ഒരു ഫോണില്‍ അപ്പോളും ഗെയിം റണ്ണിംഗ് ആയിരുന്നു എന്ന് പോലീസ് പറഞ്ഞു. മധുര കന്റോണ്‍മെന്റിനും റയ സ്റ്റേഷനും ഇടയിലാണ് അപകടം നടന്നത്.