ബംഗളൂരു:19കാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു.കർണാടകയിലാണ് ദാരുണസംഭവം നടന്നത്.ജിഗനി സ്വദേശിനിയായ ഡി.സിഞ്ജനയാണ് കൊല്ലപ്പെട്ടത്.21കാരനായ കിഷോർ കുമാർ സിഞ്ജനയെ വീട്ടിലെത്തി കൊലപ്പെടുത്തിയ ശേഷം അതേ മുറിയിൽ തന്നെ തൂങ്ങി മരിക്കുകയായിരുന്നു.
സ്വകാര്യ കോളജിൽ ഒന്നാംവർഷ ബിരുദ വിദ്യാർഥിനിയാണ് സിഞ്ജന. ഒറ്റമകളാണ് സിഞ്ജന. പിതാവ് ദോദയ്യ പ്രദേശത്തുതന്നെ ഹാർഡ്വയർ കട നടത്തിവരികയാണ്. കിഷോർ കുമാർ പ്രദേശത്തെ ഒരു ഗോഡൗണിലെ ഡ്രൈവറാണ്.
സിഞ്ജനയുടെ മാതാപിതാക്കൾ പുറത്തുപോയ സമയത്താണ് സംഭവം. വൈകിട്ട് വീട്ടിൽ തിരിച്ചെത്തിയപ്പോൾ രക്തത്തിൽ കുളിച്ച നിലയിലായിരുന്നു സിഞ്ജന. കഴുത്തറുത്തായിരുന്നു കൊലപാതകം. മുറിയിൽ തൂങ്ങിമരിച്ച നിലയിലായി കാണുകയായിരുന്നവെന്ന് പൊലീസ് പറഞ്ഞു.