സ്വാതന്ത്ര്യസമരത്തെ കുറിച്ചും മഹാത്മാ ഗാന്ധിയെ കുറിച്ചും ബോളിവുഡ് താരം കങ്കണ നടത്തിയ പ്രസ്താവനകള്‍ വന്‍ വിവാദമായിരുന്നു. ഇതില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ശശി തരൂര്‍ എംപി. ചരിത്രം വായിച്ച് മനസിലാക്കാന്‍ നടി കങ്കണയെ ശശി തരൂര്‍ ഉപദേശിച്ചു.
കങ്കണ പറയുന്നത് വിഡ്ഢിത്തരമാണെന്ന് അദ്ദേഹം പറഞ്ഞു. ‘കങ്കണ ചരിത്രം വായിക്കണം. നിങ്ങളുടെ നിയമം അനീതി നിറഞ്ഞതായതിനാല്‍ അത് ഞാന്‍ ലംഘിക്കുകയാണെന്ന് ബ്രിട്ടീഷുകാരോട് പറഞ്ഞയാളാണ് മഹാത്മാഗാന്ധി. അദ്ദേഹം സ്വാതന്ത്ര്യത്തിനായി അവരോട് യാചിച്ചു എന്നാണ് കങ്കണ പറയുന്നതെങ്കില്‍ അവര്‍ക്ക് ഇതേ കുറിച്ച് കാര്യമായ അറിവില്ലെന്നാണ് തോന്നുന്നത്. ‘എന്നെ ശിക്ഷിക്കണമെങ്കില്‍ ശിക്ഷിച്ചോളു, ഞാനാ ശിക്ഷ സ്വീകരിക്കാം’ എന്നു പറയുന്നത് ഒരു യാചകന്റെ ഭാഷയാണോ?’ കങ്കണയോട് തരൂര്‍ ചോദിക്കുന്നു.
എന്‍ഡിടിവിക്ക് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. വിവാദ പ്രസ്താവനയ്ക്ക് ശേഷം വീണ്ടും കങ്കണ റണാവത്ത് രംഗത്തുവന്നിരുന്നു. ‘നിങ്ങള്‍ ഗാന്ധിയെ ആരാധിക്കുന്നോ..അല്ലെങ്കില്‍ നേതാജിയെ അനുകൂലിക്കുന്നോ.. നിങ്ങള്‍ക്ക് രണ്ടും അംഗീകരിക്കാന്‍ പറ്റില്ലല്ലോ.. അതുകൊണ്ട് തീരുമാനിക്കൂ..’ എന്ന തലക്കെട്ടോടെയുള്ള പത്രശകലം പങ്കുവച്ചാണ് കങ്കണയുടെ പോസ്റ്റ്.