വ്യത്യസ്തമായ പല വിവാഹ വീഡിയോകളും സോഷ്യല്‍മീഡിയയില്‍ വൈറലായിട്ടുണ്ട്. ഇപ്പോഴിതാ വിവാഹവേദിയിലേക്ക് വധുവിന്റെയും വരന്റെയും വ്യത്യസ്തമായ ഒരു ‘എന്‍ട്രി’യുടെ വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ ഒന്നടങ്കം വൈറലാവുന്നത്.
മണ്ണുമാന്തിയന്ത്രത്തിന്റെ യന്ത്രക്കയ്യില്‍ ഇരുന്ന് വേദിയിലേക്ക് പ്രവേശിക്കാനായിരുന്നു വധൂവരന്മാരുടെ ശ്രമം. പക്ഷേ യന്ത്രക്കയ്യുടെ പ്രവര്‍ത്തനം അപ്രതീക്ഷിതമായി നിലച്ചതോടെ എല്ലാ പ്രതീക്ഷയും തെറ്റി. ഇതോടെ വധൂവരന്മാര് ദേ കിടക്കുന്നു താഴെ.
ഒരു മേശയിലേക്കായിരുന്നു വീഴ്ച. ഇതു കണ്ട് ചുറ്റിലുമുള്ളവര്‍ ഞെട്ടി എഴുന്നേല്ക്കുന്നതും തലയില്‍ കൈവയ്ക്കുന്നതുമാണ് വിഡിയോയിലുള്ളത്. ഏതാനം സെക്കന്റുകള്‍ മാത്രമേ വിഡിയോയ്ക്ക് ദൈര്‍ഘ്യമുള്ളൂ. വധൂവരന്മാര് ആരാണെന്നോ, സംഭവം എവിടെയാണെന്നോ വ്യക്തമല്ല. വീഡിയോ ഇതിനോടകം നിരവധി പേരാണ് കണ്ടത്.