കാര്‍ഷികമേളയില്‍ താരമായി മൂന്നരവയസില്‍ 1000 കിലോയുള്ള കൂറ്റന്കാള. കര്‍ണാടകയിലെ മാണ്ഡ്യ ജില്ലയില്‍ നിന്നുള്ള കര്‍ഷകന്റെ ഉടമസ്ഥതയിലുള്ളതാണ് ഒരു കോടി വില വരുന്ന ഈ കാള. 6 അടി പൊക്കവും 8 അടി നീളവുമുള്ള കാളയുടെ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍മീഡിയയും ഏറ്റെടുത്ത് കഴിഞ്ഞു.
ബംഗളുരുവില്‍ നടക്കുന്ന കാര്‍ഷികമേളയിലാണ് കാള ഏറ്റവും ശ്രദ്ധ നേടിയത്. ദക്ഷിണേന്ത്യയില്‍ നിന്നുള്ള ഹാലികാര് ഇനത്തിലുള്ള കാളയാണിത്. കാളയുടെ ബീജം ഒരു വയലിന് 1000 രൂപ എന്ന നിലയിലാണ് വില്‍ക്കുന്നതെന്ന് ബോറെഗൗഡ പറയുന്നു.
മാസത്തില്‍ എട്ടു തവണ കാളയില്‍ നിന്നു ബീജം എടുക്കും. മാസം 24 ലക്ഷം രൂപ വരെ ഇത്തരത്തില്‍ വരുമാനമുണ്ടാക്കാറുണ്ടെന്നും ബോരെഗൗഡ പറയുന്നു. രാമനഗര്‍, ദേവനഗിരി, ചിക്കമംഗളൂരു എന്നിവിടങ്ങളില്‍ കാളയുടെ വിത്ത് വില്‍ക്കാനായി മാത്രം ബീജബാങ്കുകളും തുറന്നിട്ടുണ്ട്.
മൂന്നരവയസ്സ് പ്രായമുള്ള കാളയുടെ ഇപ്പോഴത്തെ ഭാരം 1000 കിലോയാണ്. കാള 20 വര്‍ഷം വരെ ജീവിച്ചിരിക്കുമെന്നാണ് ബോരെഗൗഡയുടെ കണക്കുകൂട്ടല്‍. നീളമുള്ള പിന്നിലേക്കു വളഞ്ഞിരിക്കുന്ന കൊമ്പുകള്‍, വലുപ്പമേറിയ കൂന്, നല്ല ഉയരം, മധ്യനിലയിലുള്ള ശരീരം എന്നിവ ഹാലികാര് ഇനത്തിലെ കാളകളുടെ പ്രത്യേകതകളാണ്.
വെള്ള, ചാരനിറം, കറുപ്പ് നിറങ്ങളില്‍ ഇവയെ കാണാം. ഹാലികാര് ഇനത്തിലെ കാളകള്‍ക്ക് ശക്തിയും ക്ഷമതയും കൂടുതലാണ്. പഴയകാലത്ത് വണ്ടികള്‍ വലിക്കാനും നിലം ഉഴാനും കര്‍ണാടകയിലെ കര്‍ഷകര്‍ ആശ്രയിച്ചിരുന്നത് ഇവയുടെ ശാരീരിക കരുത്തിനെയാണ്.