കാര്‍ഡ്രൈവറെ പരസ്യമായി റോഡിലിട്ട് തല്ലുന്ന ഒരു യുവതിയുടെ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഡല്‍ഹിയില്‍ നിന്നുള്ള വിഡിയോ ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഇരുചക്രവാഹനത്തിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ചായിരുന്നു യുവതി കാര്‍ ഡ്രൈവറെ പരസ്യമായി തിരക്കുള്ള റോഡിലിട്ട് തല്ലിയത്.
ആള്‍കൂട്ടം നോക്കി നില്‍ക്കെ അഞ്ചിലേറെ തവണയാണ് യുവാവിന്റെ മുഖത്തേക്ക് യുവതി ആഞ്ഞടിക്കുന്നത്. ഒരു തരത്തിലും പ്രതികരിക്കാതെ നില്‍ക്കുകയാണ് അപ്പോഴും യുവാവ്. രണ്ട് യുവതികളാണ് സ്കൂട്ടറില്‍ ഉണ്ടായിരുന്നത്. ഗതാഗത കുരുക്ക് നേരിട്ടതിനെ തുടര്‍ന്ന് യുവതി കടന്നു പോകാന്‍ ശ്രമിക്കവെ ക്യാബ് ഡ്രൈവര്‍ വഴി നല്‍കിയില്ലെന്നാണ് ആരോപണം.
Sad I had to see this! pic.twitter.com/HVGHvEMkPB
— Aditya Singh (@Aditya22rajpoot) November 17, 2021
ഇതില്‍ രോഷം കൊണ്ട യുവതി ഡ്രൈവറെ പിടിച്ചിറക്കി മര്‍ദിക്കുകയായിരുന്നെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. സമീപത്തുണ്ടായിരുന്ന വ്യക്തി മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ചോദ്യം ചെയ്ത വ്യക്തിയെ യുവതികള്‍ ഭീഷണിപ്പെടുത്തുന്നതും കാണാം. വലിയ രോഷമാണ് യുവതിക്കെതിരെ ഉയരുന്നത്.