ഒരു രൂപ മാത്രം ഭിക്ഷയാചിച്ച് വാങ്ങിയിരുന്ന യാചകന് മരിച്ചപ്പോള്‍ അവസാനമായി ഒരുനോക്ക് കാണാന്‍ തടിച്ചുകൂടിയത് ആയിരങ്ങള്‍. കര്‍ണാടകയിലെ വിജയ് നഗര്‍ ജില്ലയിലെ ഹഡാഗളിയിലാണ് സംഭവം. 45 വയസുള്ള ഹുച്ചാ ബാസിയ എന്നയാളാണ് മരിച്ചത്.
നാട്ടുകാര്‍ക്ക് ഏറെ പ്രിയപ്പെട്ടവനായിരുന്ന ഇയാള്‍ക്ക് മാനസിക വൈകല്യവും ഉണ്ടായിരുന്നു. ഒരു രൂപ മാത്രമാണ് ഇയാള്‍ ഭിക്ഷയായി വാങ്ങിയിരുന്നത്. അധികം പണം ആര് നല്കിയാലും ഇയാള്‍ വാങ്ങില്ല. നിര്‍ബന്ധിച്ചാലും പണം തിരികെ നല്‍കും. ഒരു രൂപ മാത്രം നല്കിയാല് മതി എന്നാണ് ഇയാളുടെ രീതി.
Unbelievable!!
This is not a death of any VIP. People of Hadagali town in #Karnataka turned in thousands to bid adieu to a mentally challenged beggar #hadagalibasya . @indiatvnews @IndiaTVHindi pic.twitter.com/Jc0kbN4KSp— T Raghavan (@NewsRaghav) November 16, 2021
ഈ യുവാവ് എന്ത് പറഞ്ഞാലും അത് ഫലിക്കുമെന്നാണ് നാട്ടുകാരുടെ പക്ഷം. ഇദ്ദേഹം ഒരു നല്ല ശകുനമാണെന്നും ജനങ്ങള്‍ പറയുന്നു. നവംബര്‍ 12ന് ബസിടിച്ചാണ് ഇയാള്‍ ആശുപത്രിയിലാകുന്നത്. ചികില്‍സയില്‍ ഇരിക്കെ മരിച്ചു. മൃതദേഹം കാണാനും ആദരം അര്‍പ്പിക്കാനും ആയിരങ്ങളാണ് എത്തിയത്.