ഹൈദരബാദ്: നിയന്ത്രണം വിട്ട മോട്ടോര്‍ സൈക്കിള്‍ തുണിക്കടയിലേക്ക് പാഞ്ഞുകയറി. കടയിലെ ജീവനക്കാരും വാഹനം ഒടിച്ചയാളും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. തെലങ്കാനയിലെ ഖമ്മം ജില്ലയില്‍ തിങ്കളാഴ്ച രാത്രിയാണ് സംഭവം നടന്നത്.
ഇതിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാണ്. കടയില്‍ സ്ഥാപിച്ച സിസിടിവി ദൃശ്യങ്ങളാണ് വൈറലായി പ്രചരിക്കുന്നത്. രവിച്ചേട്ടു ബസാറിലെ തുണക്കടയിലേക്കാണ് ഇരുചക്ര വാഹനം ഇടിച്ചുകയറിയത്. കടയ്ക്കുള്ളില്‍ സംസാരിച്ചുനിന് നാലുപേര്ക്കിടയിലേക്കാണ് ബൈക്ക് ഇടിച്ചുകയറിയത്.
എന്നാല്‍ ഇവര്‍ക്കൊന്നും പരിക്ക് പറ്റിയില്ല. ഇടിയുടെ ആഘാതത്തില്‍ ബൈക്ക് ഓടിച്ചയാള്‍ കടയുടെ കൌണ്ടറിലേക്ക് തെറിച്ചുവീഴുന്നത് വീഡിയോയില്‍ കാണാം. എന്നാല്‍ ഇയാള്‍ക്ക് കാര്യമായി ഒന്നും സംഭവിച്ചിട്ടില്ല. അപകടത്തിന് ശേഷം ഇയാള്‍ എഴുന്നേറ്റ് വരുന്ന ദൃശ്യവും വീഡിയോയില്‍ കാണാം.
വാഹനത്തിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമാക്കിയത്. അപകടത്തില്‍ പൊലീസ് കേസ് എടുത്തിട്ടുണ്ട്.