വിവാഹാഭ്യര്‍ഥന നിരസിച്ചതിന്റെ പേരില്‍ വിവാഹിതയായ യുവതിയുടെ ദേഹത്ത് യുവാവ് ആസിഡ് ഒഴിച്ചു. ഡല്‍ഹി ബാവനയിലാണ് സംഭവം. ഗുരുതരമായി പൊള്ളലേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ മൊണ്ടു എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. 23 കാരനായ അയല്‍വാസി യുവാവാണ് 26 വയസുള്ള യുവതിക്ക് മേല്‍ ആസിഡ് ഒഴിച്ചത്.
യുവതി നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ബിഹാറിലെ ബക്സറില് നിന്നാണ് മോണ്ടുവിനെ അറസ്റ്റ് ചെയ്തത്. വിവാഹിതയായ യുവതിയെ വിവാഹ അഭ്യര്‍ഥന നടത്തി മോണ്ടു നിരന്തരം ശല്യം ചെയ്തിരുന്നു.
സംഭവ ദിവസം യുവതിയുടെ വീടിനടുത്തെത്തിയ മോണ്ടു യുവതിയോട് ഭര്‍ത്താവിനെ ഉപേക്ഷിച്ച് തനിക്കൊപ്പം വരാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അത് നിരസിച്ച യുവതിയുടെ കൈകള്‍ പിന്നില്‍ കെട്ടി ദേഹത്തേക്ക് ആസിഡ് ഒഴിക്കുകയായിരുന്നു.