അപ്രതീക്ഷിതമായി മഴവെള്ളം കുതിച്ചെത്തിയപ്പോള്‍ വെള്ളച്ചാട്ടത്തില്‍ ഒറ്റപ്പെട്ടുപോയി അമ്മയ്ക്കും കുഞ്ഞിനും രക്ഷകരായെത്തി നാട്ടുകാര്‍. നടുക്കുന്ന രക്ഷാപ്രവര്‍ത്തനത്തിന്റെ വിഡിയോ തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനാണ് സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ചത്.
വെള്ളച്ചാട്ടത്തില്‍ ഒറ്റപ്പെട്ടുപോയി നിലവിളിച്ച അമ്മയെയും കുഞ്ഞിനെയും അതിസാഹസികമായാണ് നാട്ടുകാര്‍ രക്ഷപ്പെടുത്തിയത്. വലിയ അപകടത്തില്‍ നിന്നും അമ്മയെയും കുഞ്ഞിനെയും കാത്തവരുടെ മനുഷ്വത്വത്തെ മുഖ്യമന്ത്രി സ്റ്റാലിന് പ്രശംസിക്കുന്നു.
പ്രാര്‍ഥനയോടെ മറു കരയ്ക്ക് നില്ക്കുന്നവരുടെ വാക്കുകളും വിഡിയോയില്‍ കേള്‍ക്കാം. സ്വന്തം ജീവന് പോലും നോക്കാതെ മറ്റൊരാളുടെ ജീവന് കാക്കുന്ന മനസുകളെ അഭിമാനത്തോടെ കാണുന്നുവെന്നാണ് സ്റ്റാലിന്റെ വാഴ്ത്ത്. രക്ഷാദൗത്യത്തില്‍ പങ്കെടുത്ത രണ്ടുപേര്‍ വെള്ളത്തിലേക്ക് വീഴുന്നതും വിഡിയോയില്‍ കാണാം.