ലഖ്നൗ: വിദ്യാര്‍ഥികള്‍ക്കാവശ്യമായ അവശ്യവസ്തുക്കള്‍ വാങ്ങുന്നതിനുള്ള പണം രക്ഷിതാക്കളുടെ ബാങ്ക് അക്കൗണ്ടുകള്‍ വഴി നേരിട്ട് നല്‍കാനൊരുങ്ങി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. യൂണിഫോം, ഷൂസ്, സോക്സ്, സ്വെറ്ററുകള്‍, സ്കൂള്‍ ബാഗുകള്‍ എന്നിവ വാങ്ങുന്നതിന് സര്‍ക്കാര്‍, സര്‍ക്കാര്‍-എയ്ഡഡ് പ്രൈമറി സ്കൂളുകളില്‍ 1 മുതല്‍ 8 വരെ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളുടെ രക്ഷിതാക്കളുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് പണം നല്‍കുന്നത്.
മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അധ്യക്ഷതയില്‍ വെള്ളിയാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഏകദേശം 1800 കോടി രൂപ ഇതിനായി ചെലവഴിക്കുമെന്ന് മന്ത്രിസഭാ യോഗത്തിന് ശേഷം പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു.