ബംഗളൂരു: ബംഗളൂരുവില്‍ വസ്ത്രത്തിനുള്ളിലാക്കി കടത്താന്‍ ശ്രമിച്ച മൂന്ന് കിലോ മയക്കുമരുന്നോളം പിടികൂടി. ലെഹംഗയ്ക്കുള്ളില് കടത്താന്‍ ശ്രമിച്ച മയക്കുമരുന്നാണ് നര്‍കോട്ടിക്സ് കണ്ട്രോള് ബ്യൂറോ പിടികൂടിയത്. കേസില്‍ ഒരാളെ കസ്റ്റഡിയിലെടുത്തു.
ആസ്ട്രേലിയയിലേക്ക് കടത്താന്‍ പദ്ധതിയിട്ട കോടികള്‍ വിലമതിക്കുന്ന നിരോധിത ലഹരിമരുന്നാണ് എന്‍സിബി പിടികൂടിയത്. ലെഹംഗയുടെ ഒരോമടക്കുകളിലും അടുക്കിവെച്ച നിലയിലാണ് മയക്കുമരുന്ന് ഒളിപ്പിച്ചു കടത്താന്‍ ശ്രമം നടത്തിയത്.
ആസ്ട്രേലിയയിലേക്ക് കടത്താനായിരുന്നു പദ്ധതി. ആന്ധ്രാപ്രദേശിലെ നരസാപുരത്തുനിന്നാണ് പാഴ്സല്‍ ബുക്ക് ചെയ്തതെന്നാണ് വിവരം. എന്‍സിബി ബംഗളൂരു മേഖല ഡയറക്ടര്‍ അമിത് ഗാവ്തെയുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്.
വ്യാജ രേഖകളും വിലാസങ്ങളും തയ്യാറാക്കിയാണ് പാഴ്സല്‍ കടത്താന്‍ ശ്രമിച്ചത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ രണ്ട് ദിവസമായി അന്വേഷണം നടന്നുവരുകയായിരുന്നു. തുടര്‍ന്ന് നടന്ന പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്.