ബംഗളൂരു: എഞ്ചിനിയറിംഗ് ജോലി ഉപേക്ഷിച്ച് കന്നുകാലികൃഷിയിലേര്പ്പെട്ട യുവാവിന്റെ വരുമാനം ഇന്ന് കോടികള്‍. കര്‍ണാടക സ്വദേശിയായ 26കാരന് ജയഗുരു ആചാരാണ് കന്നുകാലികൃഷിയിലൂടെ കോടികള്‍ സമ്പാദിച്ചത്. എന്നാല്‍ വരുമാനത്തെക്കാള്‍ മനസിന്റെ സന്തോഷമാണ് പ്രധാനമെന്ന് ജയഗുരു ആചാര് പറയുന്നു.
തന്റെ പിതാവിനൊപ്പമാണ് ജയഗുരു കന്നുകാലികൃഷിയിലേര്പ്പെട്ടത്. കുട്ടിക്കാലം മുതലേ കൃഷിയെ സ്നേഹിച്ച ജയഗുരു പുതിയ മാര്‍ഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചാണ് കൃഷി നടത്തുന്നത്. കൃഷിയെ കൂടുതല്‍ സ്നേഹിച്ചിരുന്ന ജയഗുരു 2019 ലാണ് ജോലി രാജി വെച്ചത്.
കൃഷിയിലൂടെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനായി നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചു. കന്നുകാലികളുടെ എണ്ണവും നൂറിലേറെയായി ഉയര്‍ത്തി. കഠിനമായ പരിശ്രമത്തിലൂടെ വരുമാനം മാസം ലക്ഷങ്ങളിലേക്കുയര്ന്നു. പാലില്‍ നിന്നും ലഭിക്കുന്ന വരുമാനമല്ലാതെ ഉണക്കിയ ചാണകം വില്‍ക്കുന്നതിലൂടെയും ചെടികള്‍ക്ക് വളമായി ഉപയോഗിക്കാവുന്ന ഗോമൂത്രവും ചാണകവും പശുവിനെ കൂളിപ്പിച്ച വെള്ളവും ചേര്‍ത്തുണ്ടാക്കുന്ന ലായനിയും വില്‍ക്കുന്നതിലൂടെ മാസം 8-11 ലക്ഷം രൂപ വരെയാണ് ലഭിക്കുന്നത്.
പശുവിന്റെ ജടം കത്തിക്കുകയോ കുഴിച്ചിടുകയോ ചെയ്യുന്നതിനു പകരം വലിയ ടാങ്കുകളിലാക്കി അതില്‍ വെള്ളം ,വെണ്ണ, ഗോമൂത്രം തുടങ്ങിയ വസ്തുക്കള്‍ ചേര്‍ത്ത് ആറു മുതല്‍ ഏഴു മാസം വരെ അടച്ചു വച്ച് പൂര്‍ണ്ണമായും അഴുകാന്‍ അനുവദിച്ച ശേഷം അത് കൃഷിക്കാര്‍ക്ക് വളമായി വില്‍ക്കുന്നു.
നിലവില്‍ 750 ലിറ്റര്‍ പാലും,40 ലിറ്റര്‍ നെയ്യുമാണ് ദിവസേന വില്‍ക്കുന്നത്. ഭാവിയില്‍ പാലുല്‍പ്പന്നങ്ങളുടെ നിര്‍മാണവും തുടങ്ങാനാണ് ജയഗുരുവിന്റെ തീരുമാനം. 26കാരന്റെ കഠിനാധ്വാനത്തിന് കൈയ്യടിക്കുകയാണ് ഇന്ന് സോഷ്യല്‍മീഡിയ.