ബംഗളൂരു: സഹോദരിയുമായി ഒളിച്ചോടാന്‍ ശ്രമിച്ച യുവാവിനെ തല്ലിക്കൊന്ന് യുവാവും സുഹൃത്തുക്കളും. ബംഗളൂരുവിലാണ് സംഭവം. കൊലയ്ക്ക് ശേഷം സഹോദരനും സുഹൃത്തുക്കളും മൃതദേഹവുമായി ഓട്ടോറിക്ഷയിലെത്തി പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി.
24 വയസുള്ള ഭാസ്കര്‍ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. പെണ്‍കുട്ടിയുടെ സഹോദരനും മൂന്ന് സുഹൃത്തുക്കളും ചേര്‍ന്നാണ് യുവാവിനെ തല്ലിക്കൊന്നത്. മൃതദേഹവുമായി എത്തിയ ഇവര്‍ പൊലീസുകാരെ വിളിച്ചുണര്‍ത്തി കാര്യം പറഞ്ഞ് കീഴടങ്ങുകയായിരുന്നു.
ഓട്ടോറിക്ഷാ ഡ്രൈവറായ മുനിരാജു, മാരുതി, നാഗേഷ്, പ്രശാന്ത് എന്നിവരാണ് അറസ്റ്റിലായത്. വിവാഹിതയും അമ്മയുമായ സഹോദരിക്കൊപ്പം യുവാവ് ഒളിച്ചോടാന്‍ ശ്രമിച്ചത് കയ്യോടെ പിടികൂടിയ ശേഷമായിരുന്നു ക്രൂരകൊലപാതകം. ഭര്‍ത്താവിനെ ഉപേക്ഷിച്ച് സ്വന്തം വീട്ടിലേക്ക് മടങ്ങിയ യുവതിയും നാട്ടില്‍ തന്നെയുള്ള യുവാവും തമ്മില്‍ പ്രണയത്തിലാവുകയായിരുന്നു.
രണ്ട് കുട്ടികളെയും ഒപ്പം കൂട്ടിയാണ് ഇവര്‍ ഒളിച്ചോടാന്‍ തീരുമാനിച്ചത്. എന്നാല്‍ ഇതറിഞ്ഞ സഹോദരനും സുഹൃത്തുക്കളും ഇവരെ പിന്തുടര്ന്ന് പിടികൂടുകയിരുന്നു. സഹോദരിയെയും കുട്ടികളെയും വീട്ടിലെത്തിച്ച ശേഷം യുവാവിനെ ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ച് തല്ലിക്കൊല്ലുകയായിരുന്നു.