ചെന്നൈ: സിനിമ-സീരിയൽ താരം ഉമ മഹേശ്വരി (40) അന്തരിച്ചു. കുറച്ചു മാസങ്ങളായി കരൾ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു. മലയാളമുൾപ്പെടെ തെന്നിന്ത്യൻ ഭാഷകളിലെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
തമിഴ് സീരിയലായ മെട്ടി ഒലിയിലെ വിജി എന്ന കഥാപാത്രത്തിലൂടെയാണ് ഉമ ഏറെ പ്രശസ്തയായത്. ഏതാനും മാസങ്ങൾക്കു മുൻപ് ഉമയ്ക്കു മഞ്ഞപ്പിത്തം ബാധിച്ചിരുന്നു. അതു ചികിത്സിച്ചു ഭേദമാക്കി.
എന്നൊൽ പിന്നീട് 0അടുത്തിടെ വീണ്ടും മഞ്ഞപ്പിത്തം ബാധിക്കുകയും ചികിത്സ തേടുകയും ചെയ്തായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
സഹപ്രവർത്തകരായ താരങ്ങളും ആരാധകരും സമൂഹമാധ്യമങ്ങളിലൂടെ ഉമയ്ക്ക് ആദരാഞ്ജലി അർപ്പിച്ചു. വെറ്ററിനറി ഡോക്ടറായ മുരുഗൻ ആണ് ഭർത്താവ്.