ന്യൂഡൽഹി: ഇന്ത്യയുടെ മഹാത്മാ ഗാന്ധി ഇന്ത്യയുടെ രാഷ്ട്രപിതാവല്ലെന്നും ഇന്ത്യയ്ക്ക് വേണ്ടത് ഒരു രാഷ്ട്രപിതാവ് മാത്രമല്ലെന്നുമുള്ള വിവാദ പരാമർശവുമായി സവർക്കറുടെ പേരമകൻ രഞ്ജിത് സവർക്കർ. ഇന്ത്യ പോലൊരു രാജ്യത്ത് ഒരു രാഷ്ട്ര പിതാവ് മാത്രമല്ല ഉണ്ടാകേണ്ടത്. ഗാന്ധി ഇന്ത്യയുടെ രാഷ്ട്രപിതാവല്ലെന്നും അദ്ദേഹം വാർത്താ ഏജൻസി എഎൻഐയോട് പറഞ്ഞു.
രാജ്യത്തിന് അമ്പത് വർഷമല്ല, അഞ്ഞൂറ് വർഷമാണ് പഴക്കം. മഹാത്മാ ഗാന്ധി ഇന്ത്യയുടെ രാഷ്ട്രപിതാവല്ല. ഇന്ത്യ പോലൊരു രാജ്യത്ത് ഒരു രാഷ്ട്രപിതാവ് മാത്രമല്ല ഉണ്ടാകേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ജയിൽമോചിതനാകാൻ ബ്രിട്ടീഷുകാരോട് സവർക്കർ മാപ്പ് അപേക്ഷിച്ചത് രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ നിർദേശ പ്രകാരമായിരുന്നുവെന്ന വിവാദ പരാമർശം കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് രഞ്ജിതിന്റെ രംഗപ്രവേശം.
രാജ്യത്തെ മോചിപ്പിക്കാൻ പ്രചാരണം നടത്തുന്നതുപോലെ സവർക്കറെ മോചിപ്പിക്കാനും തങ്ങൾ പ്രചാരണം നടത്തുമെന്ന് ഗാന്ധിജി പറഞ്ഞിരുന്നുവെന്നും രാജ്നാഥ് സിങ് പറഞ്ഞിരുന്നു. അതേസമയം, രാജ്നാഥിന്റെ പ്രസ്താവന വലിയ രീതിയിൽ വിമർശിക്കപ്പെടുകയാണ്.
#WATCH | "…I don't think Gandhi is the father of nation. Country like India cannot have one father of the nation, there are thousands who have been forgotten…," says Ranjit Savarkar, grandson of Veer Savarkar on AIMIM's Asaduddin's Owaisi's Savarkar as father of nation remark pic.twitter.com/5vJ2oN5jVK
— ANI (@ANI) October 13, 2021
ചരിത്ര സംഭവങ്ങളെ വളച്ചൊടിച്ചാണ് ബിജെപി അവതരിപ്പിക്കുന്നതെന്ന വിമർശനവുമായി എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി രംഗത്തെത്തിയിരുന്നു. ഇങ്ങനെ തുടരുകയാണെങ്കിൽ സവർക്കറെ ബിജെപി രാഷ്ട്രപിതാവായി പ്രഖ്യാപിക്കുമെന്നായിരുന്നു ഒവൈസിയുടെ പരിഹാസം.