ന്യൂഡല്‍ഹി: സഹപ്രവര്‍ത്തകരില്‍ നിന്നുള്ള വിമര്‍ശനത്തിന് ആദ്യമായി പരസ്യപ്രതികരണം നടത്തി സുപ്രീം കോടതി ചീഫ് ജസ്റ്റീസ് ദീപക് മിശ്ര. ഒരു സ്ഥാപനത്തെ വിമര്‍ശിക്കാനും ആക്രമിക്കാനും നശിപ്പിക്കാനും എളുപ്പമാണ്.
എന്നാല്‍ അതിനെ മികച്ച രീതിയില്‍ മാറ്റിയെടുക്കുക എന്നത് വെല്ലുവിളി നിറഞ്ഞതും ബുദ്ധിമുട്ടേറിയതുമാണ്- അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യദിനാ ഘോഷങ്ങളുടെ ഭാഗമായി സുപ്രീം കോടതി അങ്കണത്തില്‍ ദേശീയപതാക ഉയര്‍ത്തിയതിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
മൂര്‍ത്തമായതും ധനാത്മകമായതുമായ പരിവര്‍ത്തനങ്ങള്‍ ഉത്തരവാദിത്വമായി ഏറ്റെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. സുപ്രീം കോടതിയിലെ മുതിര്‍ന്ന നാല് ജഡ്ജിമാര്‍ പരസ്യമായി വിമര്‍ശനം ഉന്നയിച്ചതിനു ശേഷം ആദ്യമായാണ് ഇതുമായി ബന്ധപ്പെട്ട് ചീഫ് ജസ്റ്റീസ് പ്രതികരണം നടത്തുന്നത്.