ന്യൂഡല്‍ഹി: ആംആദ്മി മുതിര്‍ന്ന നേതാവ് അശുതോഷിന്റെ രാജി നിരസിച്ച് അരവിന്ദ് കെജ്രിവാള്. ഈ ജന്മത്തിലെന്നല്ല ഒരിക്കല്‍ പോലും അശുതോഷിന്റെ രാജി സ്വീകരിക്കാന്‍ കഴിയില്ലെന്ന് കെജ്രിവാള് പറഞ്ഞു. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അശുതോഷ് ആപില്‍ നിന്ന് രാജിവെക്കുകയാണെന്ന് പ്രഖ്യാപിച്ചിരുന്നത്.
നേരത്തെ ആംആദ്മി പാര്‍ട്ടിയുടെ മൂന്നു രാജ്യസഭാ നോമിനികളില്‍ രണ്ടുപേര്‍ക്കെതിരെ അശുതോഷ് എതിര്‍പ്പറിയിച്ചിരുന്നു. ഇതിന് ശേഷം പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ നിന്ന് അദ്ദേഹത്തെ മാറ്റി നിര്‍ത്തിയിരുന്നു.
കെജ്രിവാളുമായും ആപ് നേതൃത്വവുമായുള്ള എതിര്‍പ്പിനെ തുടര്‍ന്നും യോഗേന്ദ്ര യാദവ്, പ്രശാന്ത് ഭൂഷണ്, മേധാ പട്കര്‍, ഷാസിയ ഇല്‍മി, മുന്‍ ദല്‍ഹി സ്പീക്കര്‍ എംഎസ് ധീര്‍ എന്നിവര്‍ പുറത്താക്കപ്പെടുകയോ രാജിവെച്ച് പോവുകയോ ചെയ്തിട്ടുണ്ട്.