ന്യൂഡല്‍ഹി: വിമര്‍ശനങ്ങള്‍ക്ക് താന്‍ വലിയ പ്രാധാന്യം കൊടുക്കാറുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഓപ്പണ്‍ മാഗസിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പരാമര്‍ശം. അതേസമയം ഗൗരവകരമായ വിമര്‍ശനം ഇപ്പോള്‍ ഉണ്ടാവുന്നില്ലെന്നും ആരോപണങ്ങളില്‍ മാത്രം ചുരുങ്ങിയെന്നും മോഡി പറയുന്നു.
‘വിമര്‍ശനം ഉന്നയിക്കുന്നതിന് കഠിനാധ്വാനവും ഗവേഷണവും ആവശ്യമാണ്. ആളുകളെല്ലാം ആരോപണം മാത്രമാണ് ഉന്നയിക്കുന്നത്,’ മോഡി കൂട്ടിച്ചേര്‍ത്തു. വിമര്‍ശനം ഉന്നയിക്കാന്‍ അവര്‍ക്ക് സമയമില്ലായിരിക്കാമെന്നും ഇതിനാല്‍ താന്‍ വിമര്‍ശകരെ മിസ് ചെയ്യുകയാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
തന്റെ ജോലികളെ കൃത്യമായി വിലയിരുത്തുന്നയാള്‍ക്ക് അതിനെ കുറിച്ച് ആക്ഷേപമുണ്ടാവില്ല. അധികാരത്തിന്റെ ലോകത്ത് നിന്ന് എപ്പോഴും മാറി നടക്കാനാണ് തനിക്ക് താല്പര്യമെന്നും മോഡി പറയുന്നു.