രാത്രി പോലീസ് സ്റ്റേഷനില്‍ തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ മിന്നല്‍ പരിശോധന. ധര്‍മപുരി ജില്ലയിലെ ആദിയമ്മന്‍കോട്ടെ പൊലീസ് സ്റ്റേഷനിലേക്കാണ് ഒരു മുന്നറിയിപ്പും കൂടാതെ സ്റ്റാലിന് എത്തിയത്. ധര്‍മപുരിയില്‍ നിന്നും സേലത്തേക്കുള്ള രാത്രി യാത്രയിലായിരുന്നു സംഭവം.
മുഖ്യമന്ത്രി ഇതുവഴി കടന്നുപോകുമെന്നല്ലാതെ സ്റ്റേഷനില്‍ നേരിട്ടെത്തുമെന്ന് ഒരു ധാരണയും പൊലീസുകാര്‍ക്ക് ഇല്ലായിരുന്നു. പൊതുജനങ്ങളോടുള്ള പോലീസ് നിലപാടുകളും പരാതികളില്‍ മേലുള്ള നടപടികളും നേരിട്ട് അറിയാനായിരുന്നു സ്റ്റാലിന്റെ മിന്നല്‍ പരിശോധന.
இரவும் பகலும் காவல் காத்து சட்டம் – ஒழுங்கை நிலைநிறுத்திடும் மகத்தான பணி காவல்துறையினருடையது!
அதியமான்கோட்டை காவல்நிலையத்தில் திடீர் ஆய்வு மேற்கொண்டு, பொதுமக்கள் அளித்துள்ள புகார்கள் மீதான நடவடிக்கைகள் குறித்து கேட்டறிந்தேன்.
வள்ளுவர் வாக்கின்படி முறைசெய்து காப்பாற்றுவோம்! pic.twitter.com/mGttKYTX9v
— M.K.Stalin (@mkstalin) September 29, 2021
പോലീസ് സ്റ്റേഷനിലെത്തിയ അദ്ദേഹം രജിസ്റ്ററുകള്‍ വിശദമായി പരിശോധിച്ചു. ലഭിച്ച പരാതികള്‍ അതിലെടുത്ത നടപടികള്‍ അങ്ങനെ സ്റ്റേഷന്റെ പ്രവര്‍ത്തനം കൃത്യമാണോ എന്നും അദ്ദേഹം പരിശോധന നടത്തി. സ്റ്റാലിന് സര്‍ക്കാരിന്റെ ‘നിങ്ങളുടെ മണ്ഡലത്തില്‍ മുഖ്യമന്ത്രി’ എന്ന പദ്ധതിയെ കുറിച്ചും അദ്ദേഹം പോലീസുകാരോട് ചോദിച്ചറിഞ്ഞു.