മുംബൈ: നടി പായല്‍ ഘോഷിന് നേരെ അജ്ഞാതരുടെ ആക്രണം. മുഖംമൂടിയിട്ട ആളുകളുടെ ആക്രമണത്തിനിരയായി പരിക്കേറ്റുവെന്ന് താരം തന്നെയാണ് വെളിപ്പെടുത്തിയത്. നഗരത്തിലെ മെഡിക്കല്‍ ഷോപ്പില്‍ നിന്ന് മരുന്നുകള്‍ വാങ്ങി മടങ്ങവെയാണ് സംഭവം. ഞായറാഴ്ച രാത്രി 10 നാണ് സംഭവം.
മരുന്നുവാങ്ങിയ ശേഷം വീട്ടിലേക്ക് പോകാന്‍ കാറില്‍ കയറുമ്പോള്‍ മുഖംമൂടി ധരിച്ച പുരുഷന്മാര് ഇരുമ്പു ദണ്ഡുകൊണ്ട് ആക്രമിക്കുകയായിരുന്നു. അവരുടെ കൈയ്യില്‍ ആസിഡ് കുപ്പികളുമുണ്ടായിരുന്നു. ഞാന്‍ ഉറക്കെ കരഞ്ഞപ്പോള്‍ അവര്‍ പിന്മാറി- നടി വെളിപ്പെടുത്തി.
ഓര്‍ക്കുമ്പോള്‍ അതിയായ ഭയം തോന്നുന്നു. സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ട്. പോലീസില്‍ പരാതിപ്പെടുമെന്നും താരം അറിയിച്ചു. നേരത്തെ, സംവിധായകനും നടനുമായ അനുരാഗ് കശ്യപിനെതിരേ ലൈംഗികാരോപണവുമായി രംഗത്ത് വന്നിരുന്നു. ഇത് സംബന്ധിച്ച് ഇവര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.