105 കിലോ ശരീരഭാരത്തില്‍ നിന്ന് 65 കിലോയിലേയ്ക്ക് എത്തിച്ചതിന്റെ രഹസ്യം പങ്കുവെച്ച് കോറിയോഗ്രാഫറായ റെമോ ഡിസൂസയുടെ ഭാര്യയും പ്രൊഡ്യൂസറുമായ ലിസെല്ലെ. പുത്തന്‍ മേക്കോവര്‍ ഇപ്പോള്‍ സൈബറിടത്ത് വൈറലാണ്. നാല്പത് കിലോ കുറച്ചതിന്റെ രഹസ്യം ലിസെല്ലെ തന്റെ ഇന്‍സ്റ്റഗ്രാമിലൂടെയാണ് പങ്കുവെച്ചത്.
2019ലാണ് താന്‍ ഇന്റര്‍മിറ്റന്റ് ഫാസ്റ്റിങ് ആരംഭിച്ചതെന്നും അവര്‍ പറയുന്നു. ആദ്യവര്‍ഷത്തില്‍ ഇരുപതോളം കിലോയാണ് കുറച്ചത്. കൃത്യമായ ഇടവേളയില്‍ ഭക്ഷണം കഴിച്ച് ബാക്കി സമയങ്ങളില്‍ ഉപവാസമെടുക്കുന്ന രീതിയാണ് ഇന്റര്‍മിറ്റന്റ് ഫാസ്റ്റിങ്. 15 മണിക്കൂര്‍ ഉപവസിച്ച ശേഷം ബാക്കി സമയം ഭക്ഷണം കഴിക്കുന്ന രീതിയാണ് ലിസെല്ലെ പിന്തുടരുന്നത്.
ലോക്ക്ഡൗണ്‍ കാലത്ത് സമയം, പതിനെട്ട് മുതല്‍ ഇരുപത് മണിക്കൂറോളമാക്കി. ഭക്ഷണത്തിന്റെ അളവ് നന്നായി കുറച്ചുവെന്നും ലിസെല്ലെ പറയുന്നു. ഇതുകൂടാതെ കഠിനമായ വര്‍ക്കൗട്ടും പിന്തുടരുന്നുണ്ട്.