അഭിഭാഷകയെ ബലാത്സംഗം ചെയ്തെന്ന പരാതിയില്‍ ജൂനിയര്‍ സിവില്‍ ജഡ്ജ് അറസ്റ്റില്‍. തെലങ്കാനയിലെ സൂര്യപേട് ജില്ലയില്‍ തുംഗതുര്‍ത്തി കോടതിയിലെ സത്യനാരായണ റാവുവാണ് അറസ്റ്റിലായത്.
സത്യനാരായണ റാവു വിവാഹ വാഗ്ദാനം നല്കി ലൈംഗികമായി ചൂഷണം ചെയ്തെന്ന 29 വയസ്സുകാരിയായ അഭിഭാഷകയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. മറ്റൊരു സ്ത്രീയുമായി ജഡ്ജിയുടെ വിവാഹനിശ്ചയം കഴിഞ്ഞതോടെയാണ് ആദിവാസി വിഭാഗത്തില്‍പ്പെട്ട യുവതി പരാതി നല്‍കിയത്. എസ്.സി, എസ്.ടി ആക്റ്റ് പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
സത്യനാരായണ റാവുവിനെ ചിക്കാഡപള്ളി അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. നമ്പള്ളി കോടതിയില്‍ ഹാജരാക്കിയ ജഡ്ജിനെ ജയിലിലേക്ക് മാറ്റി.