വാടകയ്ക്ക് എടുത്ത കാറുമായി ബീച്ചിലിറങ്ങിയ യുവാവ് കടല്‍തീരത്ത് കുടുങ്ങി. ഗോവയിലെ മോര്‍ജിം ബീച്ചിലാണ് സംഭവം. കടല്‍തീരത്തേക്ക് കാറുമായി ഇറങ്ങിയ വാഹനം തീരത്തെ മണലില്‍ താഴ്ന്നു പോകുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ സൈബറിടത്ത് വൈറലായി കഴിഞ്ഞു.
തിരയില്‍ പെട്ട കാറിന്റെ വീഡിയോ വൈറലായതിനെ തുടര്‍ന്നാണ് അപകടകരമായ ഡ്രൈവിങ് അടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്ത് യുവാവിനെതിരെ പോലീസ് കേസെടുത്തു. യുവാവിനെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.
വാഹനം ഇറക്കാന്‍ പാടില്ലാത്ത സ്ഥലത്ത് കാറിറക്കിയതാണ് അപകട കാരണമെന്ന് പൊലീസ് പറയുന്നു. കടല്‍വെള്ളം കയറിയ കാറിന് കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.