കൃഷിയിലൂടെ ഉപജീവനമാര്‍ഗം കണ്ടെത്തുന്ന നിരവധി പേരുണ്ട്. കൃഷിയിടങ്ങളില്‍ പൊന്നു വിളയാന്‍ അവര്‍ എന്തും ചെയ്യും. മൃഗങ്ങള്‍ വിള നശിപ്പിക്കാതിരിക്കാന്‍ ചെണ്ടകൊട്ടുന്നതും പന്തം കത്തിച്ചുവെക്കുന്നതുമെല്ലാം നാം കണ്ടിട്ടുണ്ട്. അതേപോലെ തന്നെ കൃഷിയിടങ്ങളില്‍ കണ്ണേറു തട്ടാതിരിക്കാന്‍ അവര്‍ പല പൊടിക്കൈകളും പ്രയോഗിക്കാറുണ്ട്.
അത്തരത്തില്‍ കണ്ണേറു തട്ടാതിരിക്കാന്‍ വ്യത്യസ്തമാര്‍ഗം സ്വീകരിച്ച ഒരു കര്‍ഷകന്റെ വാര്‍ത്തയാണ് ഇപ്പോള്‍ മാധ്യമങ്ങളില്‍ നിറയെ. ആന്ധ്ര പ്രദേശിലെ നെല്ലോര്‍ ജില്ലയിലെ ബന്ഡാകില്ലിപ്പള്ളി ഗ്രാമത്തിലെ ചെഞ്ചു റെഡ്ഡി എന്ന കര്‍ഷകനാണ് വ്യത്യസ്തമായ മാര്‍ഗം സ്വീകരിച്ചത്.
ഒരല്പം എരിവും പുളിയുമുള്ള ഒരു പ്രയോഗമായിരുന്നു അത്. അതിനു കൂട്ടുപിടിച്ചത് ബോളിവുഡ് നടി സാക്ഷാല്‍ സണ്ണി ലിയോണിന്റെ ചിത്രവും. പത്തേക്കറോളം വരുന്ന തന്റെ കൃഷിയിടത്തിനു സമീപം സണ്ണി ലിയോണിന്റെ അര്‍ധനഗ്ന ചിത്രം സ്ഥാപിക്കുകയാണ് ഇയാള്‍ ചെയ്തത്.
കൂടെ ബോര്‍ഡില്‍ ഒരു തെലുങ്ക് കാപ്ഷനും- ‘ഹേയ് ആരും കരയുകയോ അസൂയപ്പെടുകയോ ചെയ്യരുത്’. എന്തായാലും സംഗതി ഏറ്റെന്നു 45 കാരനായ കൃഷിക്കാരന് അവകാശപ്പെടുന്നു. ഇപ്പോള്‍ ആരും തന്റെ വിളകളിലേക്കു നോക്കാറില്ല. എല്ലാവരുടേയും ദൃഷ്ടി താരത്തിന്റെ ചുവന്ന ബിക്കിനി ധരിച്ച സണ്ണി ലിയോണിലായിരുന്നു. ചിത്രം സോഷ്യല്‍മീഡിയയില്‍ വൈറലാണ്.