അഹമ്മദാബാദ്: പോലീസ് കെട്ടിടത്തിന് തീയിട്ട് യുവാവ്. ഭാര്യയ്ക്കൊപ്പം ജീവിക്കുന്നതിനേക്കാള്‍ നല്ലത് ജയില്‍ ജീവിതമാണെന്ന് പറഞ്ഞുകൊണ്ടാണ് ഇയാള്‍ കെട്ടിടത്തിന് തീവെച്ചത്. ഗുജറാത്തിലെ രാജ്കോട്ടിലാണ് അമ്പരപ്പിക്കുന്ന സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
രാജ്കോട്ടിലെ പോാലീസ് ചൗക്കിക്ക് 23 വയസ്സുകാരനായ ദേവ്ജി ചവ്ദ എന്ന യുവാവാണ് തീയിട്ടത്. ഭാര്യയുമായുള്ള പ്രശ്നങ്ങളാണ് ഇതിനു കാരണമായി ഇയാള്‍ പറയുന്നത്. ഭാര്യ തനിക്കു സമാധാനം തരുന്നില്ലെന്നും നിരന്തരം വഴക്കാണെന്നും യുവാവ് പറയുന്നു. അവര്‍ക്കൊപ്പം ജീവിക്കുന്നതിലും നല്ലതു ജയിലില്‍ പോകുന്നതാണെന്നും യുവാവ് പറയുന്നു.
ജയിലില്‍ നല്ല ഭക്ഷണം എങ്കിലും കിട്ടുമെന്നാണു യുവാവിന്റെ പക്ഷം. ഇതിനു കേസുണ്ടാക്കാനാണ് പൊലീസ് കെട്ടിടത്തിനു തീയിടാന്‍ തീരുമാനിച്ചതെന്നും യുവാവ് മൊഴി നല്കി. രാജ്കോട്ടിലെ ജംനഗറിലുള്ള ബജ്റംഗ് വാഡി പൊലീസ് ചൗകിക്ക് സമീപമാണ് ദിവസ വേതനക്കാരനായ ദേവ്ജി താമസിക്കുന്നത്. ഇന്നലെ വൈകിട്ട് നാലുമണിയോടെ പെട്രോളുമായി സ്ഥലത്തെത്തിയ യുവാവ് കെട്ടിടത്തിനു തീയിടുകയായിരുന്നു.