ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ടെന്ന സംശയം മൂലം സ്വകാര്യ ഭാഗങ്ങള്‍ സൂചിയും നൂലും വച്ച് തുന്നി ഭര്‍ത്താവ്. മധ്യപ്രദേശിലെ സിഗ്രൗളി ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം. യുവതി നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ 55കാരനായ ഭര്‍ത്താവിനെതിരെ പോലീസ് കേസെടുത്തു.
ഭാര്യയ്ക്ക് ഗ്രാമത്തിലെ തന്നെ മറ്റൊരു പുരുഷനുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ഭര്‍ത്താവ് സ്ഥിരമായി കലഹിച്ചിരുന്നു. കഴിഞ്ഞ ദിവസം വീണ്ടും ഇതേ ചൊല്ലി തര്‍ക്കമുണ്ടായതോടെ ഇയാള്‍ ഭാര്യയെ മര്‍ദ്ദിച്ചു. തുടര്‍ന്ന് സ്വകാര്യഭാഗങ്ങള്‍ ലോഹ സൂചിയും നൂലും ഉപയോഗിച്ച് തുന്നിയെന്നാണ് പൊലീസ് പറയുന്നത്.
മെഡിക്കല്‍ റിപ്പോര്‍ട്ടിലും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. വീട്ടില്‍ നിന്ന് രക്ഷപെട്ട യുവതി പൊലീസിലെത്തി പരാതി നല്‍കുകയായിരുന്നു. ഭര്‍ത്താവ് ഒളിവിലാണ്. ഇയാളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.