കാലവര്‍ഷക്കെടുതി ഉത്തരേന്ത്യയിലേക്കും. മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലുമായി 28 പേര് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മരിച്ചു. കനത്ത മഴയില്‍ വ്യാപക ഉരുള്‍ പൊട്ടലും മണ്ണിടിച്ചലും ഉണ്ടായ ഹിമാചല്‍ പ്രദേശില്‍ 18 പേരും ഉത്തര്‍പ്രദേശില്‍ 9 പേരുമാണ് മരിച്ചത്.
ഹിമാചല്‍ പ്രദേശ്,ഉത്തര്‍പ്രദേശ്,ഉത്തരാഖണ്ഡ് തുടങ്ങിയ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കനത്ത മഴയാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഉണ്ടായത്. മഴ ഹിമാചലിലെ അഞ്ച് സംസ്ഥാനങ്ങളില്‍ ദുരിതം വിതച്ചു. മണ്ണിടിച്ചിലും ഉരുള്‍ പൊട്ടലിലും പതിനെട്ട് പേര് കൊല്ലപ്പെട്ടു. നിരവധി വീടുകളും കെട്ടികളും തകര്‍ന്നു. കുത്തിയൊലിച്ച് വന്ന മല വെള്ളത്തില്‍ നിരവധി വീടുകളും വാഹനങ്ങളും ഒലിച്ച് പോയി.
ഛണ്ഡീഗഡ്-ഷിംല ദേശീയ പാത ഉള്‍പ്പെടെയുള്ള നിരവധി റോഡുകളിലെ ഗതാഗതം പൂര്‍ണ്ണമായും സതംഭിച്ചു. സംസ്ഥാനത്തെ മുഴുവന്‍ സ്കൂളുകള്‍ക്കും ഇന്ന് അവധിയാണ്. ബിയാസ് നദി നിറഞ്ഞ് കവിഞ്ഞ് ജനവാസ കേന്ദ്രങ്ങളിലേക്കെത്തി. ഉത്തര്‍പ്രദേശാണ് മഴ ദുരിതം വിതച്ച മറ്റൊരു സംസ്ഥാനം ഇവിടെ 9 പേര്‍ക്ക് ജീവന് നഷ്ടമായി.
അടുത്ത നാല്പ്പത്തയെട്ട് മണിക്കൂറില്‍ ഹിമാചല്‍,ഉത്തരാഖണ്ഡ,യുപി,പശ്ചിമ ബംഗാള്‍,ബീഹാര്‍,ഛത്തീസ്ഗഡ്,ജാര്‍ഖണ്ഡ തുടങ്ങിയ സംസ്ഥാനങ്ങളില്‍ കനത്ത മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി. കാലവര്‍ഷത്തില്‍ ഈ വര്‍ഷം രാജ്യമെമ്പാടും 774 പേരുടെ ജീവന് നഷ്ടമായതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 187 പേരാണ് കേരളത്തില്‍ മരിച്ചത്. ഉത്തര്‍ പ്രദേശ് 171 പശ്ചിമ ബംഗാള്‍ 170, മഹാരാഷ്ട്ര 139 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ മരണ നിരക്ക്.