മുംബൈ : ഭാരമുള്ള വിവാഹ വസ്ത്രത്തില്‍ നടക്കുന്നത് തന്നെ പലപ്പോഴും ബുദ്ധിമുട്ടാണ്. അതിനിടെ ആ വസ്ത്രമണിഞ്ഞ് പുഷ് അപ് ചെയ്യുന്നത് എങ്ങനെയിരിക്കും?, അനാ അറോറ എന്ന ഉപയോക്താവ് ഇന്‍സ്റ്റാഗ്രാം റീലായി പങ്കിട്ട ഒരു വ്യായാമ വീഡിയോയാണ് ഇപ്പോള്‍ വൈറല്‍ ആകുന്നത്.
ഭാരമുള്ള ലെഹംഗയും വിവാഹ ആഭരണങ്ങളും ധരിച്ച് പുഷ് അപ്പുകള്‍ ചെയ്യുന്ന വീഡിയോയാണ് അനാ അറോറ പങ്കുവെച്ചത്. മോഡലും ഡയറ്റീഷ്യനുമായ അനാ, തന്റെ പ്രൊഫൈലില്‍ ഫിറ്റ്നസിനെക്കുറിച്ചുള്ള വീഡിയോകളും പോസ്റ്റുകളും പങ്കിടാറുണ്ട്.
വീഡിയോയില്‍ അനാ തന്റെ ചുവന്ന ലെഹംഗയില്‍ പുഷ് അപ്പുകള്‍ ചെയ്യുന്നത് കാണാം. തലമുടിക്കെട്ടും മേക്കപ്പും ചെയ്തുകൊണ്ട് അവര്‍ സ്റ്റേജിലേക്ക് നടക്കാന്‍ ഏതാണ്ട് തയ്യാറായി നില്ക്കുന്ന രീതിയാണ്. വീഡിയോ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമില്‍ നിരവധി ഉപയോക്താക്കളെ ആകര്‍ഷിക്കുകയും 5.19 ലക്ഷത്തിലധികം ലൈക്കുകള്‍ നേടുകയും ചെയ്തു.