ചെന്നൈ: തമിഴ്നാട് മുന്‍ മുഖ്യമന്ത്രി കരുണാനിധി രോഗബാധിതനായപ്പോഴും മരിച്ചപ്പോഴും സന്ദര്ശിക്കാനെത്താതിരുന്ന മൂത്തമകന് എംകെ മുത്തു, പിതാവിന്റെ സമാധിയില്‍ ആദരാഞ്ജലി അര്‍പ്പിക്കാനെത്തി.
മറീന ബീച്ചില്‍ കരുണാനിധിയെ സംസ്കരിച്ച സ്ഥലത്തു കുടുംബാംഗങ്ങള്‍ക്കൊപ്പമാണ് എത്തിയത്. ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്നാണ് അദ്ദേഹം സംസ്കാരച്ചടങ്ങില്‍നിന്നു വിട്ടുനിന്നതെന്നു കുടുംബാംഗങ്ങള്‍ അറിയിച്ചു.
കരുണാനിധിയുടെ ആദ്യഭാര്യ പത്മാവതിയുടെ മകനാണ് മുത്തു. കരുണാനിധി തിരക്കഥ എഴുതിയ ഒന്നിലേറെ ചിത്രങ്ങളില്‍ മുത്തു നായകനായിട്ടുണ്ട്. കുടുംബവുമായി വര്‍ഷങ്ങള്‍ക്കു മുന്‍പേ അകല്‍ച്ചയിലാണ് മുത്തു. ഡിഎംകെയില്‍ നിന്നു പുറത്താണെങ്കിലും അച്ഛന്റെ അസുഖവിവരമറിഞ്ഞ് എംകെ അഴഗിരി എത്തിയിരുന്നു.