മുംബൈ: അഴിമതി നടത്തിയ രണ്ട് നേതാക്കളെ ശിവസേന സസ്പെന്‍ഡ് ചെയ്തു. ജഗദീഷ് ഷെട്ടി, ദീപക് സവാന്ത് എന്നിവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി ശിവസേന അധ്യക്ഷന്‍ ഉദ്ദവ് താക്കറെ അറിയിച്ചു.
പാര്‍ട്ടിയുടെ പേരു പറഞ്ഞ് കൈക്കൂലി വാങ്ങിയതിനാണ് ജഗദീഷിനെതിരായ നടപടി. വ്യക്തി വൈരാഗ്യത്തിന്റെ പേരില്‍ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവിന്റെ കാര്യങ്ങളില്‍ അനാവശ്യ ഇടപെടല്‍ നടത്തിയതിനാണ് ദീപക് സവാന്തിനെ പുറത്താക്കിയത്.
ആദര്ശരഹിതമായി പ്രവര്‍ത്തിക്കുകയും പാര്‍ട്ടിക്ക് കളങ്കം വരുത്തുകയും ചെയ്യുന്നവരെ ഒഴിവാക്കി പ്രതിഛായ തകരാതെ നോക്കാനാണ് നടപടിയെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കി. നേരത്തെ ബ്രിഹാന്‍ മുംബൈ മുനിസിപ്പല്‍ കോപറേഷന്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി വിമതരായ 26 നേതാക്കളെയും പ്രവര്‍ത്തകരെയും പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നു.