മൈസൂര്‍ : ഇരട്ട സഹോദരിമാര്‍ ജീവനൊടുക്കിയ നിലയില്‍. മാണ്ഡ്യ ജില്ലയിലെ ശ്രീരംഗപട്ടണ താലൂക്കിലുള്ള ഹുനസനഹള്ളിയിലാണ് സംഭവം. സുരേഷ് – യശോദ ദമ്പതികളുടെ മക്കളായ ദീപിക (19), ദിവ്യ (19) എന്നിവരാണ് ജീവനൊടുക്കിയത്.
ഇരുവരുടെയും മരണകാരണം കേട്ട് ഞെട്ടിയിരിക്കുകയാണ് ഉറ്റവരും നാട്ടുകാരും. വിവാഹത്തെത്തുടര്‍ന്ന് വേര്‍പിരിയേണ്ടിവരുമെന്ന ദുഃഖം കാരണമാണ് ഇരട്ട സഹോദരിമാര്‍ ആത്മഹത്യചെയ്തതെന്നാണ് വിവരം. ഇരുവരും വളരെ അടുപ്പത്തിലായിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയപ്പെടുന്നത്.
ഇവരെ രണ്ടുവ്യത്യസ്ത കുടുംബങ്ങളിലേക്ക് വിവാഹം ചെയ്തയക്കാന്‍ രക്ഷിതാക്കള്‍ ആലോചന നടത്തുകയായിരുന്നു. വിവാഹം ഏകദേശം ഉറപ്പിച്ചതിനെ തുടര്‍ന്നാണ് സഹോദരിമാര്‍ ജീവനൊടുക്കിയത്. രണ്ടിടങ്ങളിലേക്ക് പോകേണ്ടി വരുമെന്ന ദുഃഖം കാരണം ഇവര്‍ തൂങ്ങിമരിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.