ഇന്ന് സോഷ്യല്‍മീഡിയയിലെ പ്രധാന ചര്‍ച്ച വിഷയം വിവാഹവും സ്ത്രീധനവും ഭര്തൃപീഡനവുമൊക്കെയാണ്. സ്ത്രീധനവുമായി ബന്ധപ്പെട്ട മരണങ്ങളെക്കുറിച്ചും അതിക്രമങ്ങളെക്കുറിച്ചുമുള്ള വാര്‍ത്തകളാണ് കേരളത്തില്‍ നിന്നും രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്.
അതിനിടെ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വളരെ ഞെട്ടിക്കുന്ന ഒരു വിഡിയോ ആണ് വൈറലാകുന്നത്. വിവാഹ വേദിയില്‍ വച്ച് വധുവിനെ ആക്രമിക്കുന്ന ഒരു വരന്റെ വീഡിയോയാണിത്. വധുവരന്മാര് മധുരം പങ്കിടുന്നതാണ് ചടങ്ങ്. ആദ്യം വധു വരന്റെ വായിലേക്ക് ഒരു ലഡു വച്ച് കൊടുക്കുന്നു.
ഇനി വരന്റെ ഊഴമാണ്. വരന് ലഡുവെടുത്ത് നീട്ടുമ്പോള്‍ വധു നാണത്താല്‍ മുഖം വെട്ടിക്കുന്നു. എന്നാല്‍ ഇതില്‍ അരിശംപൂണ്ട വരന് വധുവിന്റെ മുടിക്ക് പിടിച്ച് വലിച്ച് ലഡു പെണ്‍കുട്ടിയുടെ വായ്ക്കുള്ളിലേക്ക് കുത്തിക്കേറ്റി വയ്ക്കുന്നു. സംഭവത്തിന്റെ വിഡിയോ വൈറലായതിന് പിന്നാലെ വന്‍ രോഷമാണ് ഉയരുന്നത്.
എവിടെയാണ് സംഭവമെന്നോ ആരാണ് വിഡിയോയില്‍ ഉള്ളതെന്നോ വ്യക്തമല്ല. ‘വരന് പെണ്‍കുട്ടിയോട് കാണിക്കുന്നത് കടുത്ത പീഡനമാണെന്നാണ് പ്രതികരണങ്ങള്‍. ‘ഇത് തമാശയല്ല, ആക്രമണമാണ്, വരാനിരിക്കുന്നതിന്റെ സൂചനയാണ്. ആ കുടുംബം ഈ വിവാഹത്തില്‍ നിന്ന് പിന്തിരിയണം’ എന്ന തരത്തിലാണ് കമന്റുകള്‍.