സാധാരണ വിവാഹങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമായി ഏറെ പുതുമ നിറഞ്ഞൊരു വിവാഹമായിരുന്നു ബീഹാറിലെ സരണ്‍ ജില്ലയില്‍ കഴിഞ്ഞ ദിവസം നടന്നത്. രാമായണത്തില്‍ ശ്രീരാമന് വില്ല് ഒടിച്ച് സീതയെ വിവാഹം ചെയ്ത കഥ എല്ലാവര്ക്കും അറിയാവുന്നതായിരിക്കും. അതുപോലൊരു വിവാഹമായിരുന്നു ഇതും.
രാമായണത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് വരനും തന്റെ വധുവിനെ വിവാഹം ചെയ്യുന്നതിന് മുന്‍പ് ഒരു വില്ല് ഒടിച്ചിരിക്കയാണ്. ഈ സംഭവത്തിന്റെ വീഡിയോയും, ചിത്രങ്ങളും ഇപ്പോള്‍ സാമൂഹ്യമാധ്യങ്ങളില്‍ വൈറലാണ്.
സരണ്‍ ജില്ലയിലെ സോന്‍പൂര്‍ ബ്ലോക്കിലെ സബാല്പൂരിലാണ് ഈ രസകരമായ വിവാഹ ചടങ്ങ് നടന്നത്.
വേദിയിലെത്തിയ വരന് ആദ്യം വില്ലിന് മുന്പില് നിന്ന് പ്രാര്‍ത്ഥിക്കുന്നതായി കാണാം. തുടര്‍ന്ന് മുന്നില്‍ വച്ചിരിക്കുന്ന വില്ല് കൈകള്‍ ഉപയോഗിച്ച് ഒടിക്കുന്നു. ഇത് കണ്ട് അതിഥികള്‍ കയ്യടിക്കുന്നതായും ആഹ്ലാദിക്കുന്നതായും കാണാം. അതിന് ശേഷം വരന്റെ നേരെ ആളുകള്‍ പൂക്കള്‍ വര്‍ഷിക്കാന്‍ തുടങ്ങി.
പിന്നാലെ വധുവിനെയും സ്റ്റേജിലേക്ക് കൊണ്ടുവന്നു. ഒടുവില്‍ ഇരുവരും പരസ്പരം മാലയണിഞ്ഞു. വില്ല് ഒടിക്കുന്നത് മാത്രമല്ല, എല്ലാ വിവാഹച്ചടങ്ങുകളും സീതയുടെ സ്വയംവര മാതൃകയിലാണ് നടന്നത്. സാമൂഹ്യമാധ്യമങ്ങളില്‍ ഇതിനോടകം തന്നെ ആ ചിത്രങ്ങളും, വീഡിയോയും വൈറലായി തീര്‍ന്നു.