ചെന്നൈ: ഓടിക്കൊണ്ടിരിക്കുന്ന കാര്‍ തീപിടിച്ച് യാത്രക്കാരന് വെന്തു മരിച്ചു. ഡ്രൈവര്‍ ഓടി രക്ഷപ്പെടുകയും ചെയ്തു. ചെന്നൈ കോയമ്പേട് ഫ്ലൈ ഓവറില്‍ തിങ്കളാഴ്ച രാവിലെയാണ് ദാരുണമായ സംഭവം.
മൃതദേഹം കത്തിക്കരിഞ്ഞതിനാല്‍ യാത്രക്കാരനെ ഇതുവരെയും തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. ഹണ്ട്രഡ് ഫീറ്റ് റോഡിലേക്കുള്ള യാത്രക്കിടെ ഫ്ളൈ ഓവറിലെത്തിയപ്പോള്‍ യാത്രക്കാരന് പിന് ഡോറുകള്‍ ലോക്ക് ചെയ്തതിനു ശേഷം സ്വയം തീകൊളുത്തിയതാണെന്നു പോലീസിന്റെ പ്രാഥമിക നിഗമനം.
യാത്രക്കാരന്റെ കൈവശം കത്തുന്ന വസ്തുക്കള്‍ ഉണ്ടായിരുന്നെന്ന് ഡ്രൈവര്‍ പോലീസിന് മൊഴി നല്കി. ഡ്രൈവറുടെ പുറത്തും കൈയ്ക്കും പൊള്ളലേറ്റു. കാറിന് തീപിടിച്ചതോടെ ഫ്ളൈ ഓവറില്‍ അരമണിക്കൂറിലേറെ സമയം ഗതാഗതം തടസ്സപെട്ടു.