ന്യൂഡല്‍ഹി: മഹാത്മഗാന്ധി സ്റ്റഡി ചെയര്‍ ആരംഭിക്കാനുള്ള യുജിസി നിര്‍ദേശം രാജ്യത്തെ ഒരു സര്‍വകലാശാലയും നടപ്പാക്കിയില്ലെന്ന് കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം. സര്‍വകലാശാലകളുടെ അനാസ്ഥയില്‍ രൂക്ഷവിമര്‍ശനമാണ് മന്ത്രാലയം ഉന്നയിച്ചത്. നൊബേല്‍ സമ്മാനജേതാക്കളുടെയും, വിവിധ മേഖലകളില്‍ മികവ് തെളിയിച്ച പ്രതിഭകളുടെയും മറ്റ് വിശിഷ്ടവ്യക്തികളുടെയും പേരില്‍ സ്റ്റഡി ചെയറുകള്‍ ആരംഭിച്ച് അക്കാദമിക് നിലവാരം വര്‍ധിപ്പിക്കാന്‍ യുജിസി പദ്ധതി ആവിഷ്കരിച്ചിരുന്നു. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടതായിരുന്നു മഹാത്മാഗാന്ധി സ്റ്റഡി ചെയര്‍.
ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിനും ഗാന്ധിയന്‍ ആശയങ്ങളില്‍ പ്രധാനപ്പെട്ട സമാധാനം, അഹിംസ, ദേശീയോദ്ഗ്രഥനം എന്നീ വിഭാഗങ്ങള്‍ക്കും മുന്‍തൂക്കം നല്‍കിയായിരുന്നു പാഠ്യപദ്ധതി ആവിഷ്കരിച്ചത്. പക്ഷേ, ഒരു സര്‍വകലാശാലപോലും സ്റ്റഡിചെയര് ആരംഭിക്കുകയോ ഇത് സംബന്ധിച്ച തീരുമാനം യുജിസിയെ അറിയിക്കുകയോ ചെയ്തില്ലെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി.
ഗാന്ധിയന്‍ പഠനത്തിന് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ സ്വീകാര്യത വര്‍ധിക്കുന്നുവെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നുണ്ട്. സര്‍വകലാശാലകളുടെ അനാസ്ഥ രാജ്യത്തിനു തന്നെ മാനക്കേടായിരിക്കുന്നത് ഈ കണക്കുകള്‍ പുറത്തുവരുമ്പോഴാണ്. സര്‍വകലാശാലകളുടെ അനാസ്ഥ രാജ്യത്തിനു തന്നെ മാനക്കേടായിരിക്കുന്നത്.