ന്യൂഡല്‍ഹി: പാകിസ്താന് പ്രധാനമന്ത്രിയായ തിരഞ്ഞെടുക്കപ്പെട്ട ഇമ്രാന് ഖാന്റെ സത്യപ്രതിജ്ഞയില്‍ പങ്കെടുക്കില്ലെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സുനില്‍ ഗവാസ്കര്‍.
ഇമ്രാന് ഖാനുമായി താന്‍ ഫോണില്‍ സംസാരിച്ചിരുന്നെന്നും ചില മത്സരങ്ങള്‍ക്ക് കമന്റേറ്ററായി പങ്കെടുക്കെണ്ടതിനാല് സത്യപ്രതിജ്ഞയ്ക്ക് എത്താന്‍ കഴിയില്ലെന്ന വിവരം അറിയിച്ചെന്നും ഗവാസ്കര്‍ വ്യക്തമാക്കി.
ആഗസ്റ്റ് 18ന് നടക്കുന്ന ചടങ്ങിലേക്ക് ഗവാസ്ക്കറിന് പുറമേ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ കപില്‍ ദേവ്, നവജ്യോത് സിംഗ് സിദ്ദു എന്നിവര്‍ക്കും ക്ഷണം ലഭിച്ചിരുന്നു.