പെരുമഴയത്ത് ഓടിക്കൊണ്ടിരിക്കുന്ന കാറിനു മുകളിലും ഇരുവശത്തെ വിന്‍ഡോകളിലും തൂങ്ങി യുവാക്കളുടെ അഭ്യാസ പ്രകടനം. സോഷ്യല്‍ മീഡിയയില്‍ വീഡിയോ വൈറലായതോടെ യുവാക്കളെ തേടിയിറങ്ങിയിരിക്കുകയാണ് പോലീസ് ഈ വീഡിയോ മഹാരാഷ്ട്രയില്‍ നിന്നുള്ളതാണെന്ന് കാര്‍ ടോഖ് റിപ്പോര്‍ട്ട് ചെയ്യുന്നു.
മഴ പെയ്ത് നനഞ്ഞ് കിടക്കുന്ന റോഡിലൂടെ പോകുന്ന കാറിന്റെ മുന്‍വശത്തെ ചില്ലില്‍ ഒരു യുവാവിനെ കമിഴ്ന്നു കിടക്കുന്നതായും കാറിന്റെ വിന്‍ഡ് ഷീല്‍ഡുകലില്‍ മറ്റു രണ്ടു പേര് അപകടകരമായി ഇരിക്കുന്നതും വീഡിയോയില്‍ കാണാം. കൂകി വിളിച്ചു കൊണ്ടാണ് നിരത്തിലൂടെ കുതിച്ചുപാഞ്ഞ കാറിനുമുകളില്‍ കയറിരുന്നുള്ള യുവാക്കളുടെ ഈ അഭ്യാസം.
റോഡില്‍ നിന്ന് മറ്റാരോ ചിത്രീകരിച്ച ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഇടുകയായിരുന്നു. ഈ വീഡിയോ വൈറലായി. ഇതോടെ നിരവധി പേരാണ് യുവാക്കളെ വിമര്‍ശിച്ച് രംഗത്തെത്തുന്നത്. സംഭവം നടന്ന കൃത്യമായ തീയതി വ്യക്തമല്ല. മഹാരാഷ്ട്ര കല്യാണിലെ ഹില്‍ ലൈന്‍ പോലീസ് സ്റ്റേഷന് പരിധിയിലുള്ള മലങ്കഡ് റോഡില്‍ നിന്നാണ് ഈ വീഡിയോ എന്നാണ് കാര്‍ ടോഖ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഈ യുവാക്കള്‍ മദ്യപിച്ചിരുന്നതായും നാട്ടുകാര്‍ ആരോപിക്കുന്നു. വീഡിയോ വൈറലായതിനെ തുടര്‍ന്ന് പൊലീസ് കേസെടുത്തിട്ടുണ്ടെന്നാണ് റിപ്പോര്#ട്ടുകള്. വീഡിയോയുടെ ആധികാരികത പരിശോധിച്ച ശേഷമായിരിക്കും കൂടുതല്‍ നടപടിയെന്ന് പൊലീസ് വ്യക്തമാക്കിയതായി കാര്‍ ടോഖ് റിപ്പോര്‍ട്ട് ചെയ്യുന്നു.