കൊല്‍ക്കത്ത: മുന്‍ ലോക്സഭാ സ്പീക്കറും മുന്‍ സിപിഎം നേതാവുമായ സോമനാഥ് ചാറ്റര്‍ജിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നില ഗുരുതരമാണെന്നാണ് ആശുപത്രി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. കഠിനമായ ശ്വാസതടസ്സത്തെത്തുടര്‍ന്ന് വീട്ടില്‍നിന്ന് ആസ്പത്രിയിലെത്തിച്ച അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി പിന്നീട് കൂടുതല്‍ ഗുരുതരമാവുകയായിരുന്നു.
വെന്റിലേറ്ററിലുള്ള അദ്ദേഹത്തിന് ഒരുവട്ടം ഡയാലിസിസ് നടത്തിക്കഴിഞ്ഞു. ജൂണ്‍ അവസാനവാരത്തില്‍ മസ്തിഷ്കാഘാതത്തെത്തുടര്‍ന്ന് ആസ്പത്രിയിലായിരുന്ന സോമനാഥ് ചാറ്റര്‍ജിയെ ആരോഗ്യാവസ്ഥ അല്‍പ്പം മെച്ചപ്പെട്ടതിനെത്തുടര്‍ന്നാണ് ഏതാനും ദിവസംമുന്പ് വീട്ടിലെത്തിയത്. സിപിഎം നേതാക്കളടക്കം പലരും ആസ്പത്രിയിലെത്തി സോമനാഥിന്റെ ആരോഗ്യവിവരങ്ങള്‍ അന്വേഷിച്ചു.