ശ്രീനഗര്‍: ജമ്മുകാശ്മീരിലെ ആദ്യത്തെ വനിതാ ചീഫ് ജസ്റ്റിസായി ഗീതാ മിത്തല്‍ ചുമതലയേറ്റു. ശ്രീനഗറില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ നരീന്ദര്നാദ് വോഹ്റ ഗീതാ മിത്തലിന് സത്യവാചകം ചൊല്ലികൊടുത്തു.
2004ല്‍ ഡല്‍ഹി ഹൈകോടതിയില്‍ അഡീഷണല്‍ ജഡ്ജിയായ മിത്തല്‍ 2017ലാണ് ഡല്‍ഹി ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസായി സ്ഥാനമേറ്റത്. ഡല്‍ഹിയിലെ ക്യാമ്പസ് ലോ സെന്റററില്‍ നിന്നാണ് മിത്തല്‍ നിയമബിരുദം നേടിയത്.