ഭുവനേശ്വര്‍: രാജ്യത്താകമാനം കോവിഡ് പടര്‍ന്നുപിടിക്കുകയാണ്. മരണസംഖ്യ ദിനംപ്രതി ഉയരുന്നു. രോഗവ്യാപനം തടയാനും പരമാവധി ജീവനുകള്‍ രക്ഷിക്കാനുമാണ് ലോക്ക്ഡൗണ്‍ പോലുള്ള മാര്‍ഗങ്ങള്‍ ഓരോ സംസ്ഥാനങ്ങളും തെരഞ്ഞെടുത്തത്. എന്നാല്‍ പലയിടങ്ങളിലും ജനങ്ങള്‍ ലോക്ക്ഡൗണ്‍ ലംഘിച്ച വാര്‍ത്തകള്‍ നാം ദിനംപ്രതി കേള്‍ക്കുകയാണ്.
അതിനിടെ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് സഹോദരന്റെ വിവാഹ ചടങ്ങില്‍ നൃത്തം വെച്ച് തസഹില്ദാറിന്റെ വാര്‍ത്തകളാണ് മാധ്യമങ്ങളില്‍ നിറയുന്നത്.. ഒഡീഷയിലാണ് സംഭവം. മാസ്ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയുമായിരുന്നു തഹസില്‍ദാരുടെ നൃത്തം.
മെയ് 21 നായിരുന്നു തഹസില്‍ദാരുടെ സഹോദരന്റെ വിവാഹം. സുകിന്ദയിലെ തഹസില്‍ദാറാണ് കോവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി നൃത്തം ചെയ്തത്. നിലവില്‍ തഹസില്‍ദാര്‍ ലീവിലാണെന്നും ഡ്യൂട്ടിയില്‍ പ്രവേശിച്ച ശേഷം വിശദീകരണം തേടുമെന്നും ജജ്പൂര്‍ കളക്ടര്‍ അറിയിച്ചു.
തഹസില്‍ദാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കാനുള്ള സമയമല്ലിതെന്നും അദ്ദേഹം പറഞ്ഞു.