മറ്റു മൃഗങ്ങളേക്കാള്‍ മനുഷ്യരുമായി പെട്ടെന്ന് ഇണങ്ങുന്ന മൃഗമാണ് നായ. നായയും മനുഷ്യനും തമ്മിലുള്ള ബന്ധം വാക്കുകള്‍ക്കും അതീതമാണ്. സ്നേഹിച്ചാല്‍ അവ സ്വന്തം ജീവന് പോലും തരുമെന്നു തന്നെ പറയാം. വളര്‍ത്തുനായ്ക്കളുടെ സ്നേഹം വ്യക്തമാക്കുന്ന നിരവധി കഥകള്‍ നാം കേട്ടിട്ടുണ്ട്.
ഒരുപാട് വീഡിയോകള്‍ സമൂഹമാധ്യങ്ങളില്‍ നിറഞ്ഞിട്ടുണ്ട്. അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഒരു യുവതിക്കൊപ്പം യോഗ ചെയ്യുന്ന നായയുടെ വീഡിയോ ആണ് ഇന്‍സ്റ്റഗ്രാമിലൂടെ പ്രചരിക്കുന്നത്.
യുവതി ചെയ്യുന്ന പോലെ അനുകരിക്കുകയാണ് നായ. യോഗാ മാറ്റ് തറയില്‍ വിരിക്കുന്നതു മുതല്‍ യോഗ അവസാനിക്കുന്നത് വരെ നായ യുവതിയെ നോക്കി അതുപോലെ തന്നെ അനുകരിക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്. വീഡിയോ വൈറലായതോടെ രസകരമായ കമന്റുകളുമായി ആളുകളും രംഗത്തെത്തി.
‘മനോഹരം’, ‘യഥാര്‍ത്ഥ സ്നേഹം’ തുടങ്ങിയ കമന്റുകളാണ് വീഡിയോയ്ക്ക് ലഭിച്ചത്. വീഡിയോ ഇതിനോടകം വൈറലായി കഴിഞ്ഞു.